തിരുവനന്തപുരം|
Sajith|
Last Modified വ്യാഴം, 17 മാര്‍ച്ച് 2016 (11:23 IST)
സംസ്ഥാന സര്‍ക്കാര്‍ ലോട്ടറിയുടെ വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡെന്ന് റിപ്പോര്‍ട്ട്. ഇക്കൊല്ലം ഫെബ്രുവരി വരെയുള്ള കാലയളവില്‍ മാത്രം ലോട്ടറി വില്‍പ്പനയിലൂടെ 5,696 കോടി രൂപയാണ് സര്‍ക്കാര്‍ വരുമാനം ഉണ്ടായത്. അതേ സമയം 2010-11 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 557.6 കോടി രൂപ മാത്രമായിരുന്നു.
ഇക്കൊല്ലം ലോട്ടറി വില്‍പ്പനയിലൂടെ 6,250 കോടി രൂപ സ്വരൂപിക്കുകയാണ് വകുപ്പിന്‍റെ ലക്ഷ്യം. സര്‍ക്കാരിന്‍റെ പ്രസ്റ്റീജ് പദ്ധതികളില്‍ ഒന്നായ
കാരുണ്യ പദ്ധതിക്കായി ലോട്ടറി വില്‍പ്പനയില്‍ നിന്ന് 1200 കോടി രൂപയാണ് ചെലവാക്കുന്നത്.
കാരുണ്യ പദ്ധതി പോലെ പുതുതായി സ്ത്രീശക്തി എന്ന പേരിലുള്ള ഒരു പദ്ധതിയും ആവിഷ്കരിക്കാനാണു സര്‍ക്കാര്‍ നീക്കം. ഇതിനുള്ള പണവും ലോട്ടറിയില്‍ നിന്നാണു കണ്ടെത്താന്‍ ആലോചന.