വാഹനാപകടത്തെ തുടര്‍ന്ന് മരണം: ഒന്നരക്കോടി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചു

സര്‍ക്കാര്‍ വക ബസ് ഇടിച്ചു മരിച്ച കേസുമായി ബന്ധപ്പെട്ട് ജോണിന്‍റെ അനന്തരാവകാശികള്‍ക്ക് 1.52 കോടി രൂപയുടെ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

തിരുവനന്തപുരം, മരണം, അപകടം, കോടതി thiruvananthapuram, death, accident, court
തിരുവനന്തപുരം| Sajith| Last Modified വ്യാഴം, 17 മാര്‍ച്ച് 2016 (10:52 IST)
വിപ്രോ ജീവനക്കാരനായ പട്ടം ചിത്രാ നഗര്‍ സ്വദേശി റികി ജോണ്‍ എന്നയാള്‍ കര്‍ണ്ണാടക സര്‍ക്കാര്‍ വക ബസ് ഇടിച്ചു മരിച്ച കേസുമായി ബന്ധപ്പെട്ട് ജോണിന്‍റെ അനന്തരാവകാശികള്‍ക്ക് 1.52 കോടി രൂപയുടെ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു.

2007 ജൂണിലായിരുന്നു സംഭവം. തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് കോടതി നാലാം നമ്പര്‍ ജഡ്ജി പി വി ബാലകൃഷ്ണനാണ് ഉത്തരവിട്ടത്. ഇന്‍ഷ്വറന്‍സ് കമ്പനിയാണ് ഈ തുക നല്‍കേണ്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :