നെയ്യാറ്റിന്‍കരയില്‍ തെങ്ങ് വീണ് രണ്ടു തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

കുന്നത്തുകാള്‍ സ്വദേശികളായ വസന്തകുമാരി, ചന്ദ്രിക എന്നിവരാണ് മരിച്ചത്.

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 20 സെപ്‌റ്റംബര്‍ 2025 (14:58 IST)
നെയ്യാറ്റിന്‍കരയില്‍ തെങ്ങ് വീണ് രണ്ടു തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. നെയ്യാറ്റിന്‍കര കുന്നത്തുകാലിലാണ് സംഭവം. കുന്നത്തുകാള്‍ സ്വദേശികളായ വസന്തകുമാരി, ചന്ദ്രിക എന്നിവരാണ് മരിച്ചത്. രാവിലെ 10 മണിയോടെ ഭക്ഷണം കഴിക്കുന്നതിനായി പാലത്തിനു മുകളില്‍ ഇരിക്കുമ്പോള്‍ വീഴുകയായിരുന്നു സംഭവം.

അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കാരക്കോണം കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :