1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thiruvananthapuram Heavy Rain News

കനത്ത മഴയില്‍ തിരുവനന്തപുരത്ത് വ്യാപക നാശനഷ്ടം; മതിലിടിഞ്ഞ് കാറുകളും ബൈക്കുകളും മണ്ണിനടിയിലായി

Thiruvananthapuram
കനത്ത മഴയില്‍ തിരുവനന്തപുരത്ത് വ്യാപക നാശനഷ്ടം. കനത്ത മഴയില്‍ മതിലിടിഞ്ഞതോടെ വീടിന് മുന്നിലായി പാര്‍ക്ക് ചെയ്തിരുന്ന രണ്ട് കാറുകളും രണ്ട് ബൈക്കും മണ്ണിനടിയിലായി. അരുവിക്കര പഞ്ചായത്തിലെ മൈലമൂട് വാര്‍ഡിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്.
 
കനത്ത മഴയെ തുടര്‍ന്ന് വേളിയിലും പൂവാറിലും പൊഴികള്‍ മുറിച്ചു. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ജല വിഭവ വകുപ്പ് പൊഴി മുറിച്ചത്. വേളിയിലെ പൊഴി മുറിച്ചതോടെ ആക്കുളം കായലിലെയും ആമയിഴഞ്ചാന്‍ തോട്ടിലെയും തെറ്റിയാറിലെയും ജലനിരപ്പ് താഴ്ന്നു. തിരുവനന്തപുരത്ത് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.
അടുത്ത ലേഖനം
വാമനപുരം നദിയുടെ കരയിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം; നദിയില്‍ ഇറങ്ങരുത്