അനുബന്ധ വാര്‍ത്തകള്‍
- കുറഞ്ഞത് 500 കോടിയെങ്കിലും വേണം, സപ്ലൈക്കോയ്ക്ക് ആവശ്യമായ തുക അനുവദിച്ചില്ല, അതൃപ്തി പരസ്യമാക്കി മന്ത്രി
- കേരളത്തിലെ നഗരങ്ങള്‍ വന്‍ നഗരങ്ങളല്ലാതിരുന്നിട്ടും മാലിന്യനിര്‍മ്മാര്‍ജ്ജന സംവിധാനങ്ങള്‍ നമുക്കില്ല; മുരളി തുമ്മാരുക്കുടി
- ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം; അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത
- ഇന്ന് മുഹറം: സംസ്ഥാനത്ത് പൊതു അവധി
- ഇന്നും മഴ കനക്കും; അഞ്ചുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കനത്ത മഴ: 3 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ കോഴിക്കോട്,വയനാട്,പാലക്കാട് ജില്ലകളിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ അങ്കണവാടികൾക്കും അവധി ബാധകമാണെന്ന് കളക്ടർ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മറ്റമുണ്ടാവില്ല.
പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾക്കും അങ്കണവാടികൾ ഉൾപ്പടെ എലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് നാളെ അവധി പ്രഖ്യാപിച്ചത്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമാവില്ല. സ്വകാര്യ ട്യൂഷൻ സെൻ്ററുകൾ ഉൾപ്പടെ ക്ലാസുകൾ ഒഴിവാക്കണമെന്നും കുട്ടികൾ തടയണയിലും പുഴയിലും ഇറങ്ങാതെ ശ്രദ്ധിക്കണമെന്നും പാലക്കാട് ജില്ലാ ഇൻഫർമേഷൻ ഓഫീസ് അറിയിച്ചു.