തിരുവനന്തപുരം|
സജിത്ത്|
Last Modified ഞായര്‍, 17 ഏപ്രില്‍ 2016 (11:26 IST)
പി പി മുകുന്ദൻ ബി ജെ പിയിലേക്ക് തിരിച്ച് വരുന്നുയെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പറഞ്ഞു. സാധാരണ പ്രവർത്തകനായിട്ടാണ് ഇപ്പോള്‍ അദ്ദേഹം മടങ്ങിവരുന്നത്. ഭാരവാഹിത്വം നൽകുന്നതു സംബന്ധിച്ച കാര്യം പിന്നീട് തീരുമാനിക്കുമെന്നും കുമ്മനം വ്യക്തമാക്കി.
ബി ജെ പിയുടെ സംഘടനാ സെക്രട്ടറിയായിരുന്നു പി പി മുകുന്ദന്‍. അദ്ദേഹത്തിന്റെ മടങ്ങി വരവിനു സംസ്ഥാന ആർ എസ് എസ് ഘടകം അനുമതി നല്‍കിയെങ്കിലും ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ആർ എസ് എസിന്റെ ചില നേതാക്കൾ എതിർക്കുകയായിരുന്നു. ബി ജെ പിലേക്ക് മുകുന്ദൻ നിയോഗിക്കപ്പെട്ടത് ആർ എസ് എസ് പ്രചാരകൻ എന്ന നിലയിലായതിനാൽ, പാർട്ടിയിൽനിന്നു നീക്കിയ സാഹചര്യം ഗുരുതരമാണെന്ന് ആർ എസ് എസ് നേതൃത്വം വിലയിരുത്തിയിരുന്നു. ഇതാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവിനു തടസ്സമായത്.
എന്നാൽ തിരഞ്ഞെടുപ്പു അടുത്ത സമയത്തു മുകുന്ദനെപ്പോലുള്ള ആളുകളെ മാറ്റിനിർത്തുന്നതു പാർട്ടിക്കു തിരിച്ചടിയാകുമെന്ന് ആരോപണമുയർന്നു. എന്തായാലും മുകുന്ദന്‍റെ തിരിച്ചുവരവു ബി ജെ പിക്കു കൂടുതല്‍ ഗുണം ചെയ്യുമെന്നാണു സംസ്ഥാന ബി ജെ പി നേതൃത്വത്തിലെ വലിയൊരു വിഭാഗവും കണക്കുകൂട്ടുന്നത്.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം