പരവൂര്‍ ദുരന്തദിവസത്തെ സന്ദര്‍ശനം പ്രധാനമന്ത്രി ഒഴിവാക്കണമായിരുന്നുവെന്ന് യെച്ചൂരി; മോദിയെ അപമാനിക്കാൻ ശ്രമം നടക്കുന്നുവെന്ന് കുമ്മനം

പ്രതിസന്ധികള്‍ മുന്നില്‍ കണ്ടാണ് താന്‍ താൻ അവിടെ വരാതിരുന്നതെന്ന് യെച്ചൂരി

പരവൂര്‍ വെടിക്കെട്ട് ദുരന്തം , സീതാറാം യെച്ചൂരി , നരേന്ദ്ര മോദി , സെന്‍‌കുമാര്‍
ന്യൂഡൽഹി/കൊല്ലം| jibin| Last Updated: ശനി, 16 ഏപ്രില്‍ 2016 (18:34 IST)
പരവൂരിൽ വെടിക്കെട്ടപകടം നടന്ന ദിവസം ദുരന്ത സ്ഥലം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി ഒഴിവാക്കേണ്ടിയതായിരുന്നുവെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സംഭവദിവസം സ്ഥലത്ത് വരുമ്പോള്‍ ഉണ്ടാകുന്ന പ്രതിസന്ധികള്‍ മുന്നില്‍ കണ്ടാണ് താന്‍ താൻ അവിടെ വരാതിരുന്നതെന്നും യെച്ചൂരി വ്യക്തമാക്കി.

അതേസമയം, ദുരന്തസ്ഥലം സന്ദര്‍ശിച്ച പ്രധാനമന്ത്രിയെ അപമാനിക്കാൻ ശ്രമം നടക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആരോപിച്ചു. ദുരന്തബാധിതരെ പ്രധാനമന്ത്രി ബുദ്ധിമുട്ടിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വിവാദമാക്കുന്ന രീതിയിലുള്ള നീക്കം സംസ്ഥാനത്തിന് അപമാനകരമാണെന്നും കുമ്മനം പറഞ്ഞു.

പ്രധാനമന്ത്രിയുടെ സന്ദർശനം പ്രതിസന്ധിയുണ്ടാക്കിയതായി ഡിജിപി ടിപി സെന്‍‌കുമാറും
ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ ആർ രമേശും പറഞ്ഞതായുള്ള വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍, പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വാഗതം ചെയ്യുകയും ചെയ്‌തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :