പാനൂരില്‍ വന്‍ ആയുധശേഖരം പിടികൂടി: ബി ജെ പി പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

കണ്ണൂര്‍ പാനൂരില്‍ വന്‍ ആയുധ ശേഖരം കണ്ടെത്തി. പാനൂര്‍ എസ്‌ ഐയുടെ നേതൃത്വത്തില്‍ നടന്ന തെരച്ചിലിലാണ് പാനൂര്‍ ഈസ്റ്റ് എലങ്കോടുള്ള വീടിനു മുകളില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തിയത്.

ബിജെപി, പാനൂര്‍, ബോംബുകള്‍ Panoor, Bomb, BJP
പാനൂര്‍| rahul balan| Last Updated: ശനി, 16 ഏപ്രില്‍ 2016 (19:29 IST)
കണ്ണൂര്‍ പാനൂരില്‍ വന്‍ ആയുധ ശേഖരം കണ്ടെത്തി. പാനൂര്‍ എസ്‌ ഐയുടെ നേതൃത്വത്തില്‍ നടന്ന തെരച്ചിലിലാണ് പാനൂര്‍ ഈസ്റ്റ് എലങ്കോടുള്ള വീടിനു മുകളില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തിയത്.

രണ്ട് വീതം സ്റ്റീല്‍ ബോംബുകളും 5 വടിവാളുകളുമാണ് കണ്ടെത്തിയത്. അന്യ സംസ്ഥാന തൊഴിലാളികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിന്റെ ടെറസ്സിലായിരുന്ന ആയുധങ്ങള്‍ ഒളിപ്പിച്ചിരുന്നത്. സംഭവുമായി ബന്ധപ്പെട്ട് വീട് വാടകയ്ക്ക് എടുത്ത ബി ജെ പി പ്രവര്‍ത്തകന്‍ സുഭാഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

തെരഞ്ഞെടുപ്പിന്റെ പാശ്ചാത്തലത്തില്‍ മേഖലയില്‍ പോലീസ് വ്യാപകമായ തെരച്ചില്‍ നടത്തിവരികയായിരുന്നു.
പാനൂര്‍ എസ്‌ ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആയുധ ശേഖരം കണ്ടെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :