ടീമിലെ പകരക്കാരനിൽ നിന്നും നായകനിലേക്ക്!, രാഹുകാലം കടന്ന് കെഎൽ രാഹുൽ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 3 ജനുവരി 2022 (23:03 IST)
ഏതാനും മാസങ്ങൾക്ക് മുൻപ് ടെസ്റ്റ് ടീമിന്റെ പുറത്തായിരുന്ന താരത്തിൽ നിന്നും ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ എന്ന നേട്ടത്തിലാണ് ഇന്ത്യൻ ഓപ്പണറായ കെഎൽ രാഹുൽ. ടി20യിലും ഏകദിനത്തിലും മികവ് പ്രകടിപ്പിച്ചിരുന്നെങ്കിലും ഏറെ കാലമായി ടെസ്റ്റ് ടീമിൽ ഉൾപ്പെടാൻ രാഹുലിനായിരുന്നില്ല.

2019 ഓഗസ്റ്റ് മുതൽ
2021 ഓഗസ്റ്റ് വരെ രണ്ട് വർഷത്തിനിടെ ഇന്ത്യക്കായി ഒരു ടെസ്റ്റിൽ പോലും കളിക്കാതിരുന്ന കെ.എൽ.രാഹുലിന്‍റെ തലവര മാറിയത് കഴിഞ്ഞ അഞ്ച് മാസത്തിനിടെയാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ രോഹിത് ശർമയ്ക്കൊപ്പമെത്തിയ ടീമിൽ സ്ഥാനം ഉറപ്പിച്ചത് വളരെ വേഗമായിരുന്നു.

നായകൻ വിരാട് കോലിയും സീനിയർ താരങ്ങളായ അജിങ്ക്യ രഹാനെയും ചേതേശ്വർ പൂജാരയും മോശം ഫോം തുടരുക കൂടി ചെയ്‌തതോടെ രാഹുൽ മികവാർന്ന പ്രകടനങ്ങൾ കൊണ്ട് ടീമിൽ സ്ഥാനമുറപ്പിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ടീമിന്‍റെ വൈസ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം അപ്രതീക്ഷിതമായിരുന്നു. സീനിയർ താരമായ അജിങ്ക്യ രാഹാനെയുടെ മോശം ഫോമും ഇതിന് കാരണമായി.

അതേസമയം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിലെ സെഞ്ചുറി പ്രകടനം കൂടി പുറത്തുവന്നതോടെ രണ്ടാം ടെസ്റ്റ് മത്സരത്തിൽ നായകൻ വിരാട് കോലിയുടെ അസ്സാനിധ്യത്തിൽ നായകസ്ഥാനം എന്നത് രാഹുലിലേക്ക് സ്വാഭാവികമായി എത്തുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :