1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thiruvananthapuram Drug Mafia Attack

തിരുവനന്തപുരത്ത് ലഹരി ഉപയോഗം പോലീസിനെ അറിയിച്ച ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി; പോലീസ് സ്റ്റേഷനു മുന്നില്‍ മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം

Thiruvananthapuram
തിരുവനന്തപുരത്ത് ലഹരി ഉപയോഗം പോലീസിനെ അറിയിച്ച ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് സ്റ്റേഷനു മുന്നില്‍ മൃതദേഹവുമായി ബന്ധുക്കള്‍ പ്രതിഷേധിക്കുന്നു. വര്‍ക്കല താഴെവെട്ടൂരില്‍ ഷാജഹാന്‍ ആണ് മരിച്ചത്. 60 വയസ്സായിരുന്നു. ലഹരി മാഫിയക്കെതിരെ ഇദ്ദേഹം പരാതി നല്‍കിയിരുന്നു.
 
ഇതിന്റെ വൈരാഗ്യത്തില്‍ ഷാജഹാനെ കൊലപ്പെടുത്തുകയായിരുന്നു. തലയ്ക്ക് ഇദ്ദേഹത്തിന് ആഴത്തില്‍ വെട്ടേറ്റിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഇദ്ദേഹത്തിന്റെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും വര്‍ക്കല പോലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധിക്കുകയാണ്.
 
പ്രതിപ്രതികളെ പിടികൂടുന്നതില്‍ പോലീസ് താല്‍പര്യം കാണിച്ചില്ലെന്നും പോലീസ് ഇടപെടലുകള്‍ നടത്തുന്നില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം.
അടുത്ത ലേഖനം
തൃശ്ശൂരില്‍ വീട് കയറി ആക്രമണം; രണ്ട് യുവാക്കള്‍ കുത്തേറ്റ് മരിച്ചു