അനുബന്ധ വാര്‍ത്തകള്‍
- ഊഞ്ഞാലിലെ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ കുരുങ്ങി; മാനന്തവാടിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
- തൃശ്ശൂരില്‍ മെഴുകുതിരി കത്തിച്ച് വീട്ടമ്മ ഉറങ്ങാന്‍ കിടന്നു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!
- അച്ചന്‍കോവില്‍ നദിയുടെ കരയിലുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം
- തിരുവനന്തപുരത്ത് മാതാവിനെ ഉപദ്രവിച്ച വ്യക്തിയുടെ വീട്ടില്‍ കയറി സ്കൂട്ടര്‍ കത്തിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു
- കൊച്ചിയില്‍ കോണ്‍ക്രീറ്റ് മിക്സിങ് മെഷീനില്‍ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം
തൃശ്ശൂരില്‍ വീട് കയറി ആക്രമണം; രണ്ട് യുവാക്കള്‍ കുത്തേറ്റ് മരിച്ചു
തൃശ്ശൂരില്‍ വീട് കയറി ആക്രമണത്തില്‍ രണ്ട് യുവാക്കള്‍ കുത്തേറ്റ് മരിച്ചു. തൃശൂര്‍ കൊടകരയിലാണ് സംഭവം. കല്ലിങ്ങുപുറം വീട്ടില്‍ 29 കാരനായ സുജിത്ത് മഠത്തില്‍ പറമ്പില്‍ 28 കാരനായ അഭിഷേക് എന്നിവരാണ് മരിച്ചത്. അഭിഷേകും മറ്റു രണ്ടുപേരും ചേര്‍ന്ന് സുജിത്തിനെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. കുത്തേറ്റ സുജിത്ത് പ്രതിരോധിക്കുന്നതിനിടയാണ് അഭിഷേകം കുത്തേറ്റത്.
കഴിഞ്ഞദിവസം രാത്രി പതിനൊന്നര മണിക്കായിരുന്നു സംഭവം. ഹരീഷ്, വിവേക് എന്നിവര്‍ക്കൊപ്പമാണ് അഭിഷേക് സുജിത്തിന്റെ വീട്ടില്‍ ആക്രമണം നടത്താന്‍ എത്തിയത്. നാലുവര്‍ഷം മുമ്പ് ക്രിസ്മസ് രാത്രിയില്‍ വിവേകിനെ സുജിത്ത് കുത്തിയിരുന്നു. ഇതിന്റെ പ്രതികാരം വീട്ടാനായിരുന്നു വീടു കയറി ആക്രമണം നടത്തിയത്.
സുജിത്തിന്റെ മൃതദേഹം ചാലക്കുടി സ്വകാര്യ ആശുപത്രിയിലും അഭിഷേകിന്റെ മൃതദേഹം കൊടകര സ്വകാര്യ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.