1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. thiruvananthapuram, congress, LDF

തിരുവനന്തപുരം മണ്ഡലത്തില്‍ ആവേശം ചോരാതെ ബി ജെ പി, പ്രതീക്ഷയോടെ എല്‍ ഡി എഫ്; ആശങ്കയോടെ കോണ്‍ഗ്രസ്

തിരുവനന്തപുരം നഗരത്തില്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലെ തിരിച്ചടി ആവര്‍ത്തിക്കുമോയെന്ന ആശങ്കയില്‍ കോണ്‍ഗ്രസ് നേതൃത്വം

തിരുവനന്തപുരം
തിരുവനന്തപുരം നഗരത്തില്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലെ തിരിച്ചടി ആവര്‍ത്തിക്കുമോയെന്ന ആശങ്കയില്‍ കോണ്‍ഗ്രസ് നേതൃത്വം. ഭരണം പ്രതീക്ഷിച്ച കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. 41 സീറ്റില്‍ നിന്ന് 21 സീറ്റിലേക്ക് യുഡിഎഫ് ഒതുങ്ങുകയായിരുന്നു.
 
നേമത്ത് ജെ ഡി യു സ്ഥാനാര്‍ഥിക്കായി കോണ്‍ഗ്രസുകാര്‍ പൂര്‍ണമായി പ്രചാരണത്തിന് ഇറങ്ങിയിട്ടില്ല. വോട്ടു ചോര്‍ച്ചയാണ് യു ഡി എഫ് ഇവിടെ ഭയപ്പെടുന്നത്. എളുപ്പത്തില്‍ വിജയിക്കാമെന്ന് പ്രതീക്ഷിച്ച വി എസ് ശിവകുമാറിന് ഇപ്പോള്‍ വെല്ലുവിളി നേരിടുന്നു. കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടപ്പെട്ടെന്ന് ആരോപണമുള്ള ശിവകുമാറിനോടുള്ള എതിര്‍പ്പ് പല സ്ഥലങ്ങളിലും പ്രവര്‍ത്തകരെ നിര്‍ജീവമാക്കിയിട്ടുണ്ട്. 
 
എല്‍ ഡി എഫ് സ്ഥാനാര്‍ഥി ആന്‍റണി രാജു അവസാന ഘട്ട പ്രചരണം ശക്തമാക്കിയതും ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശിന്റെ സ്ഥാനാര്‍ഥിത്വവും ശിവകുമാറിന് കുടത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. വട്ടിയൂര്‍ക്കാവിലെ പ്രശ്‌നങ്ങള്‍ കെ മുരളീധരന്റെ പ്രഭാവത്തില്‍ മറികടക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്‍. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 
അടുത്ത ലേഖനം
ഇടത് വേദിയിൽ നിന്ന് നേരെ യു ഡി എഫിലേക്ക് ; തിരുവഞ്ചൂരിന് വിജയാശംസകൾ നേരാൻ മോഹൻലാലും ഒപ്പം പ്രിയദർശനും !