സമയനിഷ്‌ഠ ഓര്‍മിപ്പിച്ചു; മന്ത്രി പ്രധാനാധ്യാപിയെ തെറിപ്പിച്ചു

പികെ അബ്‌ദുറബ്ബ് , തിരുവനന്തപുരം , കോട്ടണ്‍ഹില്‍ ഗേള്‍സ്‌ ഹൈസ്‌കൂള്‍
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 25 ജൂണ്‍ 2014 (15:18 IST)
കോട്ടണ്‍ഹില്‍ ഗേള്‍സ്‌ ഹൈസ്‌കൂളിലെ പ്രധാനാധ്യാപിക കെകെ ഊര്‍മിളാദേവിയെ ചട്ടങ്ങള്‍ക്ക് വിപരീതമായി സ്‌ഥലംമാറ്റിയതിന് പിന്നില്‍ വിദ്യാഭ്യാസമന്ത്രി പികെ അബ്‌ദുറബ്ബിനെ പ്രസംഗത്തില്‍ വിമര്‍ശിച്ചതിനാണെന്ന് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം സ്‌കൂളില്‍ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം നടത്തിയിരുന്നു. രാവിലെ 11നായിരുന്നു ചടങ്ങ്‌ നിശ്‌ചയിച്ചിരുന്നത്‌. തുടര്‍ന്ന് രാവിലെത്തെ അസംബ്ലി കഴിഞ്ഞ ഉടന്‍തന്നെ പ്രധാനാധ്യാപിക കെകെ ഊര്‍മിളാദേവി സ്കൂളിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളെ എല്ലാം ചടങ്ങു നടക്കുന്ന ഹാളില്‍ പ്രവേശിപ്പിച്ചു. അധ്യാപകരും പിടിഎ ഭാരവാഹികളും ഗേറ്റില്‍ മന്ത്രിക്കായി കാത്തിരിക്കുകയും ചെയ്തു.

എന്നാല്‍ സമയം പാതിയേറിയിട്ടും മന്ത്രി എത്തിയില്ല. പിന്നീട് ഒന്നര മണിക്കൂറിന് ശേഷം 12.30നാണ് മന്ത്രി എത്തിയത്. സ്വാഗതവും ഉദ്‌ഘാടന പ്രസംഗവും കഴിഞ്ഞപ്പോഴേക്ക്‌ ഒരുമണിക്കൂര്‍ പിന്നിട്ടു. രാവിലെ ഹാളില്‍ പ്രവേശിപ്പിച്ച കുട്ടികള്‍ എല്ലാവരും തന്നെ ക്ഷീണിതരായിരുന്നു. അതിനു ശേഷമായിരുന്നു പ്രധാനാധ്യാപികയായ ഊര്‍മിളാ ദേവിയുടെ പ്രസംഗം. ഈ സമയം മന്ത്രി വേദിയിലുണ്ടായിരുന്നു. സമയത്തിന്റെ വിലയും പ്രാധാന്യവും പ്രസംഗത്തിലൂടെ പറയുകയും ഇങ്ങനെയുള്ള ചടങ്ങുകളില്‍ മന്ത്രിമാര്‍ എത്തുബോള്‍ സമയനിഷ്‌ഠ പാലിക്കണമെന്ന് പറയുകയും ചെയ്തു.

ഇതാണ് വിദ്യാഭ്യാസമന്ത്രിയെ ചൊടിപ്പിച്ചത്. കുട്ടികളെയും, സ്കൂളിനെയും കുറ്റപ്പെടുത്തിയാണ്
പ്രധാനാധ്യാപികയുടെ
പ്രസംഗത്തിന് വിദ്യാഭ്യാസമന്ത്രി പികെ അബ്‌ദുറബ് മറുപടി പറഞ്ഞത്. തുടര്‍ന്നാണ് പ്രധാനാധ്യാപിക കെകെ ഊര്‍മിളാദേവിയെ ആറ്റിങ്ങല്‍ ഉപജില്ലയിലെ അയിലം ഗവ എച്ച്‌ എസിലേക്ക്‌ ഇവരെ മാറ്റിക്കൊണ്ട് ഉത്തരവിറക്കിയത്. താന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വ്യക്തിയായതിനാലാണ് തന്നെ സ്‌ഥലം മാറ്റിയതെന്ന്‌ കെകെ ഊര്‍മിളാദേവി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :