തിരുത്തലുകള്‍ വരുത്തി തിരിച്ചു വരും: പ്രകാശ് കാരാട്ട്

പ്രകാശ് കാരാട്ട് , തിരുവനന്തപുരം , സിപിഎം
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 24 ജൂണ്‍ 2014 (11:23 IST)
സംഘടനാ തലത്തിലും രാഷ്ട്രീയരംഗത്തും ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. തെരഞ്ഞെടുപ്പ് തോല്‍വിയുടെ അടിസ്ഥാനത്തില്‍ ജനങ്ങളുമായുളള ബന്ധം മെച്ചപ്പെടുത്തുനായി പരിപാടികള്‍
ആവിഷ്‌ക്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഷൊര്‍ണൂരിലെ വിമത നേതാവ് എംആര്‍ മുരളിയെയും കൂട്ടരെയും പാര്‍ട്ടിയില്‍ തിരിച്ചെടുക്കാനും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. നമോ വിചാര്‍ മഞ്ചില്‍ നിന്ന് സിപിഎമ്മിലേക്ക് വന്ന ഒകെ വാസുവിനും അനുകൂലികള്‍ക്കും പാര്‍ട്ടി അംഗത്വം നല്‍കും.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനുളള സംഘടനാ ഒരുക്കങ്ങള്‍ ആരംഭിക്കാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്ന എറണാകുളത്തെ മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിയ്ക്കലിന്റെ ഘടകം ഏതാണെന്ന് തീരുമാനിക്കാന്‍ ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :