വെള്ളിയാഴ്ച മുതൽ ലോഡ് ഷെഡ്ഡിംഗ് ഇല്ല

ആര്യാടൻ മുഹമ്മദ് , ലോഡ് ഷെഡ്ഡിംഗ് , തിരുവനന്തപുരം , നിയമ സഭ
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 23 ജൂണ്‍ 2014 (16:58 IST)
സംസ്ഥാനത്ത് വെള്ളിയാഴ്ച മുതൽ ലോഡ് ഷെഡ്ഡിംഗ് ഉണ്ടാവില്ലെന്ന് വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദ് പറഞ്ഞു. കായംകുളം താപനിലയത്തിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനാലും സംസ്ഥാനത്ത്
കൂടുതല്‍ മഴ ലഭിച്ചതിന്റെ അടിസ്ഥാനത്തിലുമാണ് ലോഡ് ഷെഡ്ഡിംഗ് പിന്‍ വലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കായംകുളം താപനിലയത്തിൽ നിന്ന് കൂടിയ വിലയ്ക്കാണ് വൈദ്യുതി വാങ്ങുന്നത്.
ശബരിഗിരിയിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്നത് 27ന് പുനരാരംഭിക്കും. ഇതോടെ പ്രതിസന്ധി പരിഹരിക്കാനാവുമെന്നും അദ്ദേഹം അറിയിച്ചു. കടുത്ത വൈദ്യുതി ക്ഷാമത്തെ തുടര്‍ന്നാണ് 45 മിനിട്ട് വൈദ്യുതി നിയന്ത്രണമാണ് ഏ‍ർപ്പെടുത്തിയിരുന്നത്. മന്ത്രി നിയമ സഭയിലാണ് ഈ കാര്യം അറിയിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :