കുട്ടികളെ എത്തിച്ച സംഭവത്തില്‍ നിയമപ്രകാരമുള്ള നടപടിയെടുക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 3 ജൂണ്‍ 2014 (12:52 IST)
കേരളത്തിലേക്ക്
അന്യ​സംസ്ഥാനത്ത് നിന്ന്
കുട്ടികളെ എത്തിച്ച സംഭവത്തിൽ നിയമപ്രകാരമുള്ള നടപടി കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി.

റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും ഈ വിഷയത്തില്‍ അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ നിര്യാണത്തിലും മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. കേരളത്തിനു വേണ്ടി റീത്ത് സമർപ്പിക്കാൻ ഡൽഹിയിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും ഉമ്മൻചാണ്ടി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :