ഓപ്പറേഷന്‍ കുബേര: ആറു പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 2 ജൂണ്‍ 2014 (15:35 IST)
ഈടാക്കി പണം കടം കൊടുത്തുവന്ന കേസുമായി ബന്ധപ്പെട്ട്
കഴിഞ്ഞ ദിവസം
6 പേരെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തു.
ഓപ്പറേഷന്‍ കുബേര അനുസരിച്ച് ആകെ 142 കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയപ്പോള്‍ 17 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വിവിധ കേന്ദ്രങ്ങളില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച നിരവധി രേഖകളും 27000 രൂപയും പിടിച്ചെടുത്തതായി അധികൃതര്‍ വെളിപ്പെടുത്തി. നിരവധി കേസുകളില്‍ തുടര്‍ അന്വേഷണം നടത്താനും തീരുമാനമായതായി അറിയുന്നു.

ഓപ്പറേഷന്‍ കുബേര അനുസരിച്ച് സംസ്ഥാനത്തൊട്ടാകെ ഇതുവരെ അമിത പലിശക്കാര്‍ക്ക് എതിരെ നടന്ന 8193 റെയ്ഡുകളില്‍ 658 പേര്‍ പിടിയിലായിട്ടുണ്ട്, ഇതുമായി ബന്ധപ്പെട്ട് 1157 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :