ബിപിഎല്‍ കാര്‍ഡ്‌ കൈവശം വച്ചതിന്‌ പിഴ ഈടാക്കി

തിരുവനന്തപുരം| VISHNU.NL| Last Modified തിങ്കള്‍, 2 ജൂണ്‍ 2014 (17:39 IST)
അനര്‍ഹമായി ബിപിഎല്‍. കാര്‍ഡ്‌ കൈവശം വച്ചതിന്‌ പാറശാല ഗവ. ആശുപത്രിയിലെ ഡോ. വത്സല 32,874 രൂപ അടയ്‌ക്കുവാന്‍ ജില്ലാ കളക്‌ടര്‍ ഉത്തരവിട്ടു.

അനധികൃതമായി ബിപിഎല്‍ കാര്‍ഡുകള്‍ കൈവശം വച്ച മറ്റുളളവരില്‍ നിന്നും പിഴ ഈടാക്കി വരികയാണ്‌. മൂന്ന്‌ പേര്‍ ഇതിനോടകം തുകഒടുക്കി ശിക്ഷണനടപടികളില്‍ നിന്നും ഒഴിവായിട്ടുണ്ട്‌.

അനധികൃത ബിപിഎല്‍ കാര്‍ഡുകള്‍ ഇനിയും ഹാജരാക്കാത്തവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന്‌ ജില്ലാ കളക്‌ടര്‍ അറിയിച്ചു. ഇതിനു മുമ്പും ഇത്തരത്തില്‍ നിരവധി പേര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ഇത്തരത്തിലുള്ള അന്വേഷണം ഇനിയും തുടരുമെന്നറിയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :