തിരുവനന്തപുരം|
jibin|
Last Modified ചൊവ്വ, 13 മെയ് 2014 (13:02 IST)
പുറത്താക്കപ്പെട്ട വൈസ് ചാന്‍സലര്‍ എവി ജോര്‍ജിന് പിന്തുണയുമായി ചീഫ് വിപ്പ് പിസി ജോര്‍ജ് രംഗത്ത്. ഈ തീരുമാനം തമാശയായി മാത്രമാണ് താന്‍ കാണുന്നതെന്നും പിസി ജോര്‍ജ് പറഞ്ഞു.
വിസിയാകാന്‍ എവി ജോര്‍ജിന് യോഗ്യത ഇല്ലെന്നാണ് പറയുന്നത്. അദ്ദേഹത്തിനുള്ള യോഗ്യത മറ്റാര്‍ക്കാണ് ഉള്ളതെന്നും പിസി ജോര്‍ജ് ചോദിച്ചു. യോഗ്യതയില്ലാത്തതാണ് കാരണമെങ്കില്‍ യോഗ്യതയില്ലാത്ത മറ്റ് വിസിമാരെയും പുറത്താക്കണമെന്നും പിസി പറഞ്ഞു.