തിരുവനന്തപുരം|
jibin|
Last Modified തിങ്കള്‍, 12 മെയ് 2014 (17:01 IST)
മോഷണം, മയക്കുമരുന്നു കച്ചവടം, ഗുണ്ടാ പ്രവര്‍ത്തനം എന്നിവ നടത്തുന്നതുമായി ബന്ധപ്പെട്ട് തലസ്ഥാന നഗരിയില്‍ പൊലീസ് നടത്തിയ തുടര്‍ച്ചയായ കോംബിംഗ് ഓപ്പറേഷനില്‍ 1000 പേരെ വലയിലാക്കി. ഇവരില്‍ നാലു പിടികിട്ടാപ്പുള്ളികളും ഉള്‍പ്പെടുന്നു. ഇത്രയും പേരെ ഒരുമിച്ച് പിടികൂടുന്നത് ഇതാദ്യമായാണ്.
പിടികൂടപ്പെട്ടവരില്‍ 221 വാറണ്ടു പ്രതികളും ഉള്‍പ്പെടുന്നുണ്ട്. വിവിധ കുറ്റകൃത്യങ്ങളില്‍ പെട്ട് പിടികിട്ടാപ്പുള്ളികളായി കോടതി പ്രഖ്യാപിച്ചവരും ഇതില്‍ പെടുന്നു.
വള്ളക്കടവ് റിയാസ്, പേരൂര്‍ക്കട സുദേശന്‍ എന്നിവരും കഞ്ചാവ് വില്‍പ്പന നടത്തിയ രാജാജി നഗര്‍ കണ്ണന്‍, വാറണ്ട് കേസിലെ മധുകുമാര്‍ എന്നിവരും കന്‍റോണ്‍മെന്റെ പൊലീസിന്‍റെ വലയിലായി.
മദ്യപിച്ചു വാഹനം ഓടിച്ചതിനായി 78 പേരെയും കസ്റ്റഡിയിലെടുത്തു. പൊതുസ്ഥലത്ത് മദ്യപിച്ച കുറ്റം ചുമത്തി 73 പേരെയും വലയിലാക്കി. ഓപ്പറേഷന്‍റെ ഭാഗമായി 2025 വാഹനങ്ങളും പരിശോധിച്ചു. ഇതില്‍ 1215 പേര്‍ക്കെതിരെ വാഹന നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്. സിറ്റി പൊലീസ് കമ്മീഷണര്‍ വെങ്കിടേഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സ്പെഷ്യല്‍ കോംബിംഗ് നടത്തിയത്.