തിരുവനന്തപുരം|
VISHNU.NL|
Last Modified ചൊവ്വ, 13 മെയ് 2014 (12:10 IST)
ചികിത്സാ പിഴവുമൂലം രോഗി മരിച്ചെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രി അടിച്ചു തകര്‍ത്തു. കരമന പിആര്‍എസ് ആശുപത്രി അടിച്ചു തകര്‍ത്തത്. തിരുവല്ലം പൂങ്കുളം സ്വദേശി അനില്‍കുമാര്‍(35) മരിച്ചതിനെതുടര്‍ന്നാണ് ബന്ധുക്കള്‍ ആശുപത്രിക്കെതിരെ തിരിഞ്ഞത്.
മഞ്ഞപ്പിത്തത്തിന്‌ചികിത്സയിലായിരുന്ന അനില്‍കുമാര്‍ കഴിഞ്ഞ രാത്രിയാണ് മരിച്ചത്. അനില്‍കുമാര്‍ മരിച്ചത് ചികിത്സാ പിഴവു മൂലമെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയുടെ ഗ്ലാസുകളും ഉകരണങ്ങളും അടിച്ചു തകര്‍ക്കുകയായിരുന്നു.
സംഭവമറിഞ്ഞ് കരമന പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.
ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ആശുപത്രിയ്ക്കെതിരെ കരമന പോലീസ് കേസെടുത്തിട്ടുണ്ട്. ആശുപത്രി അടിച്ചു തകര്‍ത്തതിനെതിരെ കേസെടുക്കുമെന്ന് തമ്പാനൂര്‍ സിഐ അറിയിച്ചു.