1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thiruvalla cpm women raped

തിരുവല്ലയില്‍ വനിതാ നേതാവിനെ പീഡിപ്പിച്ച് നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസിലെ രണ്ടാം പ്രതിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സിപിഎം തീരുമാനിച്ചു

Cpm
തിരുവല്ലയില്‍ വനിതാ നേതാവിനെ പീഡിപ്പിച്ച് നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസിലെ രണ്ടാം പ്രതിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സിപിഎം തീരുമാനിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് രണ്ടാം പ്രതി നാസറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. ഡിവൈഎഫ് ഐ യൂണിറ്റ് സെക്രട്ടറിയും കാന്‍ഡിഡേറ്റ് അംഗവുമാണ് നാസര്‍. തിരുവല്ല കോടാലി ബ്രാഞ്ച് സെക്രട്ടറി സിസി സജിമോനാണ് കേസിലെ ഒന്നാം പ്രതി. കാറില്‍ വച്ച് യുവതിക്ക് ജ്യൂസ് നല്‍കി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. സംഭവത്തില്‍ 12പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതില്‍ 10പേര്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവരാണ്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കുടുംബവഴക്ക്: മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു