1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thiruppathi local news

പ്രസവത്തിനായി ആശുപത്രിയില്‍ എത്തിയപ്പോള്‍ ഗര്‍ഭിണിയല്ലെന്ന് ഡോക്ടര്‍മാരുടെ വാദം; ജീവനക്കാരെ മര്‍ദ്ദിച്ചതിന് യുവതിക്കെതിരെ കേസ്

Thiruppathi
പ്രസവത്തിനായി ആശുപത്രിയില്‍ എത്തിയപ്പോള്‍ ഗര്‍ഭിണിയല്ലെന്ന് ഡോക്ടര്‍മാരുടെ വാദം കേട്ട് അമ്പരന്ന് യുവതി. തിരുപ്പതി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലാണ് സംഭവം. തന്‍ നിരവധിതവണ ഇതേ ആശുപത്രിയില്‍ പരിശോധനകള്‍ക്കായി വന്നിരുന്നതായും ഇന്ന് പ്രസവത്തിന് അഡ്മിറ്റ് ചെയ്യാനാണ് പറഞ്ഞിരുന്നതെന്നുമാണ് യുവതി പറയുന്നത്. 
 
അതേസമയം ആശുപത്രിയില്‍ ബഹളം ഉണ്ടാക്കിയതിനും ജീവനക്കാരെ മര്‍ദ്ദിച്ചതിനും യുവതിക്കെതിരെ പൊലീസില്‍ ആശുപത്രി അധികൃതര്‍ പരാതി നല്‍കിയിട്ടുണ്ട്. യുവതിയുടെ വയറില്‍ പ്രത്യേകതരം കുമിളകള്‍ അടിഞ്ഞാണ് വയര്‍ വീര്‍ത്തതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
സിബിഐ റെയിഡിനിടെ കരിപ്പൂർ എയർപോർട്ടിൽനിന്നും കസ്റ്റംസ് ഉദ്യോഗസ്ഥൻ 5 ലക്ഷം രൂപ പുറത്തുകടത്തി