ഇരിക്കൂറിൽ ഇത്തവണ പുതുമുഖം മത്സരിയ്ക്കട്ടെ: പ്രഖ്യാപനവുമായി കെസി ജോസഫ്

വെബ്ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 18 ജനുവരി 2021 (07:19 IST)
കണ്ണൂർ: എട്ടുതവണ വിജയിച്ച മണ്ഡലം വിട്ടുനൽകാൻ ഒരുങ്ങി കെ സി ജോസഫ്. ഇരിക്കൂറിൽ ഇത്തവണ പുതുമുഖം വരണം എന്നാണ് തന്റെ ആഗ്രഹം എന്ന് കെ സി ജോസഫ് വ്യക്തമാക്കി. തന്റെ ഭാവി ചുമതല പാർട്ടി തീരുമാനിയ്ക്കട്ടെ എന്നും കെ സി ജോസഫ് പറയുന്നു. നിലവിലെ സഭാംഗങ്ങളിൽ ഉമ്മൻ ചാണ്ടിയ്ക്ക് ശേഷം ഏറ്റവുമധികം തവണ ഒരേ മണ്ഡലത്തിൽനിന്നും ജയിച്ചയാളാണ് കെ സി ജോസഫ്. 38 വർഷങ്ങളായി കെസി ജോസഫ് ഇരിക്കൂറിന്റെ എംഎൽഎയാണ്. 1982 ലാണ് കെസി ജോസഫ് ആദ്യമായി ഇരിക്കൂറിൽ മത്സരിയ്ക്കുന്നത്. കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, മറ്റൊരു ജനറൽ സെക്രട്ടറി സജീവ് ജോസഫ്, യുഡിഎഫ് ജില്ലാ ചെയർമാൻ പി ടി മാത്യു, ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ കെ വി ഫിലോമിന എന്നീ പേരുകളാണ് മണ്ഡലത്തിൽ ഉയർന്നുകേൾക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :