മോഷ്ടാവിന്റെ സഹോദരിയുടെ പണം കവര്‍ന്ന പോലീസുകാരനു സസ്പെന്‍ഷന്‍

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 19 ഏപ്രില്‍ 2021 (17:41 IST)
കണ്ണൂര്‍: മോഷ്ടാവിന്റെ സഹോദരിയുടെ എ.ടി.എം നമ്പര്‍ കൈക്കലാക്കി പണം കവര്‍ന്ന പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. തളിപ്പറമ്പ് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഓ ഇ.എന്‍ ശ്രീകാന്താണ് ഇതുമായി ബന്ധപ്പെട്ടു സസ്‌പെന്‍ഷനിലായത്.

എ.ടി.എം കാര്‍ഡ് തട്ടിയെടുത്ത് എഴുപതിനായിരം രൂപ തട്ടിയെടുത്ത കേസില്‍ ഗോകുല്‍ എന്നയാളെ തളിപ്പറമ്പ് പോലീസ് പിടികൂടിയിരുന്നു. ഈ തുക പ്രതി സഹോദരിയുടെ എ.ടി.എം ല്‍ നിക്ഷേപിച്ചു. തുടര്‍ന്നാണ് ഈ എ.ടി.എം
നമ്പര്‍ ശേഖരിച്ച് പോലീസുകാരന്‍ പണം തട്ടിയെടുത്തത്.

വിവരം അറിഞ്ഞതോടെ പ്രാഥമിക അന്വേഷണം നടത്തി ശ്രീകാന്തിനെ റൂറല്‍ എസ്.പി മോഷണത്തിന് കേസെടുക്കുകയും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. ഇതോടനുബന്ധിച്ച് ഡി.ജി.പി റൂറല്‍ എസ്.പി യോട് അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :