1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pala Police Covid

പാലാ പോലീസ് സ്റ്റേഷനില്‍ പത്ത് പോലീസുകാര്‍ക്ക് കോവിഡ്

Pala
പാലാ: പാലാ പോലീസ് സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ പത്ത് പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനൊപ്പം ഇവിടെ ഒരു സബ് ഇന്‍സ്പെക്ടറുടെ സ്രവ പരിശോധനാ ഫലവും അറിയാനുണ്ട്.
 
ഇതോടെ പോലീസ് സ്റ്റേഷനിലേക്കുള്ള പൊതുജനത്തിന്റെ പ്രവേശനം നിയന്ത്രിക്കാനാണ് തീരുമാനം. ഇതിനൊപ്പം കോട്ടയം കാഞ്ഞിരപ്പള്ളി ഫയര്‍ സ്റ്റേഷനില്‍ 22 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതിനൊപ്പം ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന 23 പേരുടെ സ്രവ പരിശോധനാ ഫലവും വരാനുണ്ട്. ഇതോടെ ഇവിടെയും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.     
അടുത്ത ലേഖനം
കോട്ടയം മെഡിക്കല്‍ കോളേജില്‍ 12 ഡോക്ടര്‍മാര്‍ക്ക് കോവിഡ്