മലപ്പുറത്തെ പെട്രോള്‍ പമ്പില്‍ നിന്ന് 5 ലക്ഷം കവര്‍ന്നു

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 1 ജൂലൈ 2021 (18:18 IST)
മലപ്പുറം: മലപ്പുറത്തെ പെട്രോള്‍ പമ്പില്‍ നിന്ന് 5 ലക്ഷം കവര്‍ന്നു. മലപ്പുറത്തെ വള്ളുമ്പ്രത്തുള്ള പെട്രോള്‍ പമ്പില്‍ നിന്നാണ് തുക മോഷണം പോയത്.

രാവിലെയാണ് മോഷണ വിവരം അറിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി രണ്ട് മണിയോടെയായിരുന്നു കവര്‍ച്ച എന്നാണു കണക്കാക്കുന്നത്. ഓഫീസിലെ മേശ കുത്തിത്തുറന്നായിരുന്നു മോഷണം.

പമ്പിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചതില്‍ മുഖംമൂടി ധരിച്ച ഒരാളാണ് കവര്‍ച്ച നടത്തിയത് എന്ന് കണ്ടെത്തിയിട്ടുണ്ട്. പോലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :