ഗൃഹപ്രവേശം കഴിഞ്ഞ വീട്ടിൽ നിന്ന് 21 പവൻ കവർന്നു

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 26 ഒക്‌ടോബര്‍ 2022 (11:42 IST)
തിരുവല്ല: വീട് ഗൃഹപ്രവേശത്തിന്റെ അടുത്ത ദിവസം 21 പവൻ സ്വർണ്ണാഭരണം, 65000 രൂപ എന്നിവ മോഷണം പോയി. തോട്ടഭാഗത്തെ ഇട്ടിവിരുത്തിൽ ഷാജി ചാക്കോയുടെ വീട്ടിലായിരുന്നു മോഷണം നടന്നത്.

വീടിന്റെ പിറകുവശത്തെ മുറിയുടെ ജനാലയുടെ കുട്ടി ഇളക്കി അലമാരയുടെ മുകളിലിരുന്ന് താക്കോലെടുത്ത് വാതിൽ തുറന്നായിരുന്നു മോഷണം. താഴത്തെ നിലയിലിരുന്ന അലമാരയിലെ ബാഗുകളിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണ്ണവുമാണ് നഷ്ടപ്പെട്ടത്. ഈ സമയം ഷാജി, ഭാര്യ, മകൾ എന്നിവർ വീടിന്റെ ഒന്നാം നിലയിലായിരുന്നു ഉറങ്ങിയിരുന്നത്.

ഡി.വൈ.എസ്.പി പി.ടി.രാജപ്പൻ റാവുത്തരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :