വയനാട്ടിൽ മോഷണപരമ്പര : നാല് കടകളിൽ നിന്ന് ഒരു ലക്ഷം കവർന്നു

എ കെ ജെ അയ്യര്‍| Last Modified ഞായര്‍, 23 ഒക്‌ടോബര്‍ 2022 (18:06 IST)
പനമരം: വയനാട്ടിലെ അഞ്ചുകുന്നു ടൗണിൽ സൂപ്പർമാർക്കറ്റ് അടക്കമുള്ള നാല് കടകളിൽ നിന്ന് ഒരുലക്ഷത്തോളം രൂപ കവർന്നു. കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ്‌ കവർച്ച നടന്നത്.

രാവിലെ കടതുറക്കാനെത്തിയപ്പോഴാണ് സാറാ സൂപ്പർ മാർക്കറ്റ് ഉടമ സിനാജ് മോഷണവിവരം അരിഞ്ഞത്. പരിശോധനയിൽ ഇവിടെ നിന്ന് മാത്രം തൊണ്ണൂറായിരം രൂപ, സംഭാവന പെട്ടി എന്നിവ കളവു പോയതായി കണ്ടെത്തി. നിരീക്ഷണ കാമറയിൽ നിന്ന് മോഷ്ടാവിന്റെ മുഖം മറച്ച രീതിയിലുള്ള ദൃശ്യം ലഭിച്ചിട്ടുണ്ട്.

ടൗണിൽ തന്നെയുള്ള ബിസ്മി ചിക്കൻ സ്റ്റാൾ, മൊയ്തീന്റെ കട, ഏഷ്യൻ ഹാർഡ്‌വേഴ്സ് എന്നിവയുടെ പൂട്ട് പൊളിച്ചു മോഷണം നടത്താൻ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ല. പോലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :