കാർ മോഷ്ടാവിനെ പിടികൂടി : കാർ നെടുമങ്ങാട്ടു നിന്ന് കണ്ടെടുത്തു

എ കെ ജെ അയ്യർ| Last Modified ചൊവ്വ, 25 ഒക്‌ടോബര്‍ 2022 (15:06 IST)
മടത്തറ: കൊല്ലം തിരുവനന്തപുരം ജില്ലകളുടെ അതിർത്തി പ്രദേശമായ മറ്റേത്തറയിലെ ശിവൻമുക്കിൽ നിന്ന് കാണാതായ കാർ നെടുമങ്ങാട് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മോഷ്ടാവിനെ പോലീസ് പിടികൂടി. വിതുര പെരിങ്ങമ്മല താനൂർ പ്രബീൺ ഭവനിൽ പ്രബീൺ (26) ആണ് പോലീസിന്റെ പിടിയിലായത്.

നെടുമങ്ങാട്ടെ ഒരു സ്വകാര്യ ആശുപത്രി കോമ്പൗണ്ടിൽ നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള കാർ കണ്ടെത്തിയത്. ഇവിടെ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പ്രബീണിനെ തിരിച്ചറിഞ്ഞത്. ശിവൻമുക്ക് സ്വദേശി നിഷാദിന്റെ ഭാര്യയുടെ പേരിലുള്ളതാണ് കാർ. ഇതിനടുത്ത് നിന്നുള്ള റബ്ബർ ഷീറ്റും മോഷണം പോയിരുന്നു. കൂട്ടത്തിൽ പോലീസ് ഇതും അന്വേഷിച്ചിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :