റമ്മി കളിച്ചു കടക്കെണിയിൽ, കടം വീട്ടാൻ 10 പവൻ കവർന്ന പോലീസുകാരൻ അറസ്റ്റിൽ

അഭിറാം മനോഹർ| Last Modified വെള്ളി, 21 ഒക്‌ടോബര്‍ 2022 (16:44 IST)
റമ്മി കളിച്ചു പണം നഷ്ടപ്പെട്ടതിൻ്റെ ബാധ്യത തീർക്കാൻ മോഷണം നടത്തിയ പോലീസുകാരൻ പിടിയിൽ. അരൂർ സ്വദേശിയും എറണാകുളം എആർ ക്യാംപിലെ പൊലീസുകാരനുമായ അമൽദേവിനെയാണ് ഞാറയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.

സുഹൃത്തിൻ്റെ വീട്ടിൽ വിരുന്നിനെത്തിയപ്പോഴാണ് അമൽദേവ് സ്വർണം മോഷ്ടിച്ചത്. സുഹൃത്തിൻ്റെ മകൻ്റെ ഭാര്യയുടെ സ്വർണമാണ് മോഷ്ടിച്ചത്. കഴിഞ്ഞ 13നായിരുന്നു മോഷണം. എന്നാൽ മരുമകൾ വീട്ടിലില്ലാതിരുന്നതിനാൽ മോഷണവിവരം അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം മരുമകൾ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

ഈ ദിവസങ്ങളിൽ വന്നവരെ പറ്റിയുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്ക് റമ്മി കളിച്ച് കാര്യമായ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :