കോഴിക്കോട്ട് 85 പവന്‍റെ കവര്‍ച്ച

കോഴിക്കോട്| Last Modified വ്യാഴം, 30 ജൂലൈ 2015 (20:03 IST)
കോഴിക്കോട് മുക്കത്ത് 85 പവന്‍റെ സ്വര്‍ണ്ണാഭരണങ്ങളും 150000 രൂപയും കവര്‍ന്നതായി റിപ്പോര്‍ട്ട്. മുക്കം നീലേശ്വരം നൊത്തം തൊടുകയില്‍ തരീഖത്ത് അലി എന്നയാളുടെ വീട്ടിലായിരുന്നു കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്.

അലി കുടുംബസമേതം മൈസൂരിലേക്ക് യാത്ര പോയി വൈകിട്ടു തിരിച്ചു വന്നു
പിന്നീട് അലി സഹോദരനൊപ്പം പുറത്തു പോയിരുന്നു. രാത്രി സ്ത്രീകള്‍ മാത്രമായിരുന്നു വീട്ടില്‍. പുലര്‍ച്ചെ അലി വീട്ടിലെത്തിയപ്പോഴാണ് തന്‍റെ കാലിലെ പാദസരം കാണസനില്ലെന്ന് ഭാര്യ അലിയെ അറിയിച്ചത്.

തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പിന്‍വാതില്‍ തകര്‍ത്ത് മോഷ്ടാക്കള്‍ അകത്തുകടന്ന് അലമാരയിലെ സ്വര്‍ണ്ണവും പണവും കവര്‍ന്നത് അറിഞ്ഞത്. ഉറങ്ങിക്കിടന്ന അലിയുടെ ഭാര്യയുടെ കാലിലെ പാദസരവും മോഷ്ടാക്കള്‍ ഊരിയെടുത്തത് ഉറക്കത്തില്‍ അറിഞ്ഞിരുന്നില്ല. മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :