തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ 19 വാഹനങ്ങൾ തകർത്ത് കവർച്ചാശ്രമം

അഭിറാം മനോഹർ| Last Modified ഞായര്‍, 10 ഒക്‌ടോബര്‍ 2021 (10:31 IST)
തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വാഹനങ്ങള്‍ തകര്‍ത്ത് കവര്‍ച്ചാശ്രമം. പേ ആന്‍ഡ് പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഉണ്ടായിരുന്ന 19 വാഹനങ്ങളുടെ ഗ്ലാസുക‌ളാണ് കവർച്ചയ്ക്കായി തകർത്തത്. സംഭവത്തിൽ പോലീസ് പരിശോധന തുടങ്ങി.

റെയില്‍വേ സ്റ്റേഷനിൽ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ സുരക്ഷാച്ചുമതല റെയിൽവേയ്ക്കാണ്. അർധരാത്രിയിലായിരുന്നു ഇത്രയും വാഹനങ്ങൾ തകർത്തുകൊണ്ട് കവർച്ചാശ്രമം നടന്നത്.സാധാരണ ഈ പരിസരങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടാകുന്നതാണ്. കോവിഡ് കാലമായതിനാൽ പേ ആന്‍ഡ് പാര്‍ക്കിങ്ങിൽ വാഹനങ്ങൾ കുറവായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ മാറിനിന്ന സമയത്താകാം കവർച്ചാശ്രമം ഉണ്ടായതെന്ന് പൊലീസ് കരുതുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :