എസ്.എസ്.എല്‍.സി പരീക്ഷാ പേപ്പര്‍ മോഷണം പോയി

എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തര കടലാസുകള്‍ മോഷണം പോയി

AKJ IYER| Last Modified ചൊവ്വ, 21 മാര്‍ച്ച് 2017 (14:40 IST)
എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തര കടലാസുകള്‍ മോഷണം പോയതായി റിപ്പോര്‍ട്ട്. തൈക്കാട്ടുശേരി എസ്.എം.എസ്.ജെ ഹൈസ്കൂളില്‍ നിന്നാണ് അന്‍പതോളം കടലാസുകളുടെ ഒരു കെട്ട് നഷ്ടപ്പെട്ടത്.

സ്കൂള്‍ ഓഫീസ് മുറിയുടെ വാതിലിന്‍റെ പൂട്ട് തകര്‍ത്താണ് പൂട്ടിയിരുന്ന അലമാര പൊളിച്ച് കടലാസുകള്‍ കവര്‍ന്നത്. ഈ കടലാസുകളില്‍ സ്കൂളിന്‍റെ മോണോഗ്രാമുണ്ട്. അതേ സമയം വിദ്യാര്‍ത്ഥികളുടെ രജിസ്റ്റര്‍ നമ്പര്‍, വിഷയം എന്നിവ എഴുതുന്ന പ്രധാന കടലാസുകള്‍ നഷ്ടപ്പെട്ടിട്ടില്ല.

കഴിഞ്ഞ ദിവസം രാവിലെ ജീവനക്കാരെത്തി ഓഫീസ് തുറന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ശനിയാഴ്ചയോ ഞായറാഴ്ചയോ ആവാം മോഷണം നടന്നതെന്ന് കരുതുന്നു. എസ്.എസ്.എല്‍.സി പരീക്ഷയുടെ ചോദ്യ പേപ്പര്‍ അന്വേഷിച്ചു വന്നവരാവാം മോഷണം നടത്തിയതെന്ന് കരുതുന്നതായി പൊലീസ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :