ബീജിംഗ്|
jibin|
Last Updated:
തിങ്കള്‍, 20 മാര്‍ച്ച് 2017 (08:20 IST)
ആശങ്കയിലാണ് ചൈനയിലെ പൊതുശൗചാലയ സൂക്ഷിപ്പുകാര്‍. എത്ര പരിപാലിച്ചിട്ടും ശ്രദ്ധിച്ചിട്ടും ചില വിരുതന്മാര് നടത്തുന്ന പരിപാടികളാണ് അധികൃതരെ വിഷമത്തിലാക്കുന്നത്. പൊതുശൗചാലയങ്ങളിലെ ടോയ്ലറ്റ് പേപ്പറുകളെല്ലാം പതിവായി മോഷണം പോകുന്നതാണ് പ്രശ്നം.
ടോയ്ലറ്റ് പേപ്പറുകളുടെ മോഷണം ശക്തമായതോടെ കള്ളന്മാരുടെ മുഖംതിരിച്ചറിയാനുള്ള കാമറ സ്ഥാപിച്ചു. സംഭവം കൂടുതലായുള്ള ടെംബിൾ ഓഫ് ഹെവൻ പ്രദേശത്ത് അധികൃതര്‍ കാമറ സ്ഥാപിക്കുകയും ചെയ്തു. കൂടാതെ ചില സാങ്കേതിക വിദ്യകളും കാമറയ്ക്കൊപ്പമുണ്ട്.
ടിഷ്യൂ പേപ്പർ ആവശ്യമുള്ളവർ കാമറ ഘടിപ്പിച്ച ചുമരിനുമുന്നിൽ നിന്നാൽ മാത്രമേ പേപ്പർ ലഭിക്കൂ. ഉപകരണത്തിലെ സോഫ്റ്റ്വെയറിന് ആളുകളുടെ മുഖങ്ങൾ ഓർത്തുവെക്കാൻ സാധിക്കും. നേരത്തേ കണ്ടയാൾ അൽപസമയത്തിനുള്ളിൽ വീണ്ടും എത്തുകയാണെങ്കിൽ ഓട്ടോമാറ്റിക് ടിഷ്യൂ പേപ്പർ റോളർ പ്രവർത്തിക്കില്ല.
പൊതു ശൗചാലയങ്ങളില്‍ നിന്ന് ടോയ്ലറ്റ് പേപ്പറുകള്‍ മോഷ്ടിച്ച് വീടുകളില്‍ ഉപയോഗിക്കുകയാണ് മിക്കവരും ചെയ്യുന്നത്. ഇതോടെയാണ് അധികൃതര്‍ പുതിയ വഴികള്‍ തേടിയത്.