മരുമകള്‍ അമ്മായിയമ്മയോട് ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുന്നെന്ന് പരാതി; സംഭവം ഉത്തര്‍പ്രദേശില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 1 മെയ് 2024 (17:08 IST)
മരുമകള്‍ അമ്മായിയമ്മയോട് ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുന്നെന്ന് പരാതി. ഉത്തര്‍പ്രദേശിലെ ബുലാന്തേശ്വര്‍ സ്വദേശിയായ സ്ത്രീയാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. മരുമകള്‍ ഏറെക്കാലമായി തന്നെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുന്നെന്നാണ് ഇവര്‍ പറയുന്നത്. വിസമ്മതിക്കുമ്പോള്‍ ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിയില്‍ പറയുന്നു. ഇക്കാര്യത്തില്‍ പോലീസിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ടാണ് വീട്ടമ്മയുടെ പരാതി. അതേസമയം ഇക്കാര്യങ്ങള്‍ വിവരിച്ചു കൊണ്ട് ഇവര്‍ ഒരു വീഡിയോ പുറത്തുവിടുകയും ചെയ്തിരുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരിക്കുകയാണ്. വിവാഹം കഴിഞ്ഞത് മുതല്‍തന്നെ മരുമകളുടെ പെരുമാറ്റത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും പിന്നീട് ഇത് കൂടി കൂടി വരുകയായിരുന്നുവെന്നും അമ്മായി അമ്മ പറഞ്ഞു.

താന്‍ ഭര്‍ത്താവുമായി ഇരിക്കുന്നത് മരുമകള്‍ക്ക് ഇഷ്ടമല്ല. ഇക്കാര്യത്തില്‍ തന്നോട് അനാവശ്യമായി യുവതി ദേഷ്യപ്പെടുകയും ചെയ്യുന്നു. തന്റെ ഭര്‍ത്താവിനെ ഉപേക്ഷിച്ച് അവള്‍ക്കൊപ്പം ഒളിച്ചോടാനും നിര്‍ബന്ധിക്കുകയും ചെയ്യുന്നുവെന്ന് പരാതിയില്‍ പറയുന്നു. മരുമകളുടെ വീട്ടുകാരോട് ഇക്കാര്യം പറഞ്ഞപ്പോള്‍ തങ്ങള്‍ക്ക് ഇതില്‍ ഇടപെടാന്‍ സാധിക്കില്ല എന്നാണ് അവര്‍ പറയുന്നത്. കൂടാതെ സ്ത്രീധന തുകയായി 20 ലക്ഷം രൂപ തിരിച്ചു തരാനും അവര്‍ ആവശ്യപ്പെടുന്നുവെന്ന് വീട്ടമ്മ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :