ഓടുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിച്ച സ്ത്രീക്ക് ദാരുണാന്ത്യം

എ കെ ജെ അയ്യർ| Last Modified ഞായര്‍, 28 ഏപ്രില്‍ 2024 (16:23 IST)
തിരുവനന്തപുരം:
ഓടുന്ന ട്രെയിനിൽ ചാടി കയറാൻ ശ്രമിച്ച സ്ത്രീ ട്രെയിനിന് അടിയിൽ പെട്ട് മരിച്ചു. പാറശ്ശാലയ്ക്കടുത്ത്
പരശുവയ്ക്കല്‍ രോഹിണി ഭവനില്‍ രാജേന്ദ്രന്‍ നായരുടെ ഭാര്യ കുമാരി ഷീബ കെ എസ് (57) ആണ് മരിച്ചത്.തിരുവനന്തപുരം ധനുവച്ചപുരം സ്റ്റേഷനിൽ വെച്ച് ഞായറാഴ്ച്ച രാവിലെ 8.15ഓടെയാണ് സംഭവം നടന്നത്. കൊച്ചുവേളി-നാഗര്‍കോവില്‍ എക്സ്പ്രസിൽ കയറാനായി എത്തിയതായിരുന്നു ഷീബ.

എന്നാൽ ഇവർ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും മുന്നോട്ടു നീങ്ങാൻ തുടങ്ങിയിരുന്നു.ഇവർ ട്രെയിനിൽ ചാടി കയറാൻ ശ്രമിക്കവേ കാൽ വഴുത്തി ട്രാക്കിലേക്ക് വീഴുകയായിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :