ബാലികയെ പീഡിപ്പിച്ച 44 കാരന് 93 വർഷം കഠിന തടവ്

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 1 മെയ് 2024 (17:12 IST)
മലപ്പുറം : ഒൻപതു വയസുള്ള പെൺകുട്ടിയെ ലൈംഗികമായി വീഡിപ്പിച്ച 44 കാരന കോടതി 93 വർഷത്തെ കഠിന തടവിന് വിധിച്ചു. വടക്കൻ പാലൂർ വെങ്കിട്ട വീട്ടിൽ മുഹമ്മദ് റഫീഖിനെ (44) യാണ് കോടതി ശിക്ഷിച്ചത്.

പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡിജി എസ്. സുരേഷാണ് ശിക്ഷ വിധിച്ചത്. 93 വർഷത്തെ കഠിന തടവിനൊപ്പ 3.05 ലക്ഷം രൂപ പിഴയും അടയ്ക്കാനാണ് വിധി.

കേസിൽ രണ്ടു വകുപ്പുകൾ പ്രകാരം 33 വർഷം കഠിന തടവും 1.05 ലക്ഷം രൂപ പിഴയും വിധിച്ചു. ഇതിനൊപ്പം പോക്സോ നിയമത്തിലെ രണ്ടു വകുപ്പുകൾ പ്രകാരം 60 വർഷം കഠിന തടവും രണ്ടു ലക്ഷം രൂപാ പിഴയുമാണ് വിധിച്ചതഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :