തിരുവനന്തപുരം|
VISHNU N L|
Last Modified ഞായര്‍, 7 ജൂണ്‍ 2015 (13:59 IST)
പാഠപുസ്‌തകങ്ങളുടെ അച്ചടി സ്വകാര്യ പ്രസുകള്‍ക്ക് നല്‍കാന്‍ നീക്കം. കേരളത്തിലെയും ശിവകാശിയിലെയും സ്വകാര്യ പ്രസുകളില്‍ പാഠപുസ്‌തകങ്ങള്‍ അച്ചടിക്കാനാണ് നീക്കം നടക്കുന്നത്. അച്ചടിക്ക് സര്‍ക്കാര്‍ പ്രസുകളെ ഒഴിവാക്കുന്നത് കോടികളുടെ അധിക ബാധ്യതയാണ് സര്‍ക്കാരിനുണ്ടാക്കുന്നത്.
കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സിനെയും പാഠപുസ്‌തകത്തിന്റെ അച്ചടിയില്‍ നിന്നും ഒഴിവാക്കിയതായാണ് വിവരം. അതേസമയം സമയത്ത് പുസ്‌തകം എത്തിക്കാനാണ് ഈ നീക്കമെന്നാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്‌ദു റബ്ബിന്റെ വിശദീകരണം.
മുമ്പ് സ്‌കൂളുകള്‍ തുറന്നിട്ടും പാഠപുസ്‌തകങ്ങള്‍ വൈകുന്നതില്‍ വിവാദങ്ങള്‍ ഉണ്ടായിരുന്നു. വെബ്‌സൈറ്റില്‍ നിന്നും പാഠപുസ്‌തകങ്ങളുടെ കോപ്പി പ്രിന്റ് എടുത്ത് പഠിപ്പിക്കാനാണ് അധ്യാപകര്‍ക്ക് ലഭിച്ചിരുന്ന നിര്‍ദേശം.