പാഠപുസ്തകങ്ങളുടെ അച്ചടി സ്വകാര്യ പ്രസുകള്‍ക്ക്‌; പിന്നില്‍ അഴിമതിയെന്ന് സി ദിവാകരന്‍

തിരുവനന്തപുരം| VISHNU N L| Last Modified ഞായര്‍, 7 ജൂണ്‍ 2015 (14:20 IST)
പാഠപുസ്‌തകങ്ങളുടെ അച്ചടി സ്വകാര്യ പ്രസുകള്‍ക്ക്‌ നല്‍കാനുള്ള നീക്കം വന്‍ അഴിമതിയാണെന്ന്‌ സി ദിവാകരന്‍. പാഠപുസ്‌തകങ്ങള്‍ അച്ചടിക്കാന്‍ സ്വകാര്യ പ്രസുകള്‍ക്ക്‌ നല്‍കുന്ന തീരുമാനത്തില്‍ നിന്നും പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെയും ശിവകാശിയിലെയും സ്വകാര്യ പ്രസുകളില്‍ പാഠപുസ്‌തകങ്ങള്‍ അച്ചടിക്കാനാണ്‌ നീക്കങ്ങള്‍ നടക്കുന്നു എന്നാണ്‌ റിപ്പോര്‍ട്ട്‌. അച്ചടിക്ക്‌ സര്‍ക്കാര്‍ പ്രസുകളെ ഒഴിവാക്കാന്‍ വിദ്യാഭ്യാസ വകുപ്പ്‌ നീക്കം ആരംഭിച്ചുകഴിഞ്ഞു. ഇതിലൂടെ സര്‍ക്കാരിന്‌ കോടികളുടെ അധിക ബാധിതയാണ്‌ സംഭവിക്കുന്നത്‌.

കേരള ബുക്‌സ് ആന്‍ഡ്‌ പബ്ലിക്കേഷന്‍സിനെയും പാഠപുസ്‌തകത്തിന്റെ അച്ചടിയില്‍ നിന്നും ഒഴിവാക്കി. സമയത്ത്‌ പുസ്‌തകം എത്തിക്കാനാണ്‌ ഈ നീക്കമെന്നാണ്‌ വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി പി കെ അബ്‌ദു റബ്ബിന്റെ വിശദീകരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :