ന്യൂഡല്‍ഹി|
jibin|
Last Modified വെള്ളി, 19 സെപ്‌റ്റംബര്‍ 2014 (08:22 IST)
അച്ചടക്ക നടപടി നേരിട്ട സി ദിവാകരനെ
സിപിഐ ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യത. സംസ്ഥാന ഘടകത്തിന്റെ ആവശ്യം അനുസരിച്ചാണ് ഈ നടപടി ഇന്ന് ചേരുന്ന ദേശീയ നിര്‍വാഹസമിതി യോഗത്തില്‍ ഈ കാര്യത്തില്‍ വ്യക്തത ഉണ്ടായേക്കും.
അച്ചടക്ക നടപടി നേരിട്ട സാഹചര്യത്തില്‍ സി ദിവാകരനെ മാറ്റണമെന്ന് സംസ്ഥാന ഘടകം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം സി ദിവാകരന്‍ പാര്‍ട്ടിയില്‍ അവധിക്ക് അപേക്ഷിച്ചിരുന്നു. ദിവാകരന്റെ നടപടിയില്‍ അസ്വാഭാവികതയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി. ദിവാകരന്‍ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിനായി ലീവിന് അപേക്ഷിക്കുമെന്ന കാര്യം അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
നാലു ദിവസത്തെ സമ്മേളനത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസിന്റെ വേദിയും പാര്‍ട്ടി സമ്മേളനങ്ങളുടെ സമയക്രമവും നേതൃയോഗം പ്രധാനമായി ചര്‍ച്ച ചെയ്യും. അതോടൊപ്പം തന്നെ തിരുവനന്തപുരം സീറ്റ് വിഷയത്തില്‍ നേതാക്കള്‍ക്കെതിരായ അച്ചടക്കനടപടിയും യോഗത്തില്‍ ചര്‍ച്ചയ്ക്ക് വരാനാണ് സാധ്യത.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.