വിഎസ് ചര്‍ച്ച നടത്തിയതായി അറിവില്ല: കോടിയേരി

 വിഎസ് അച്യുതാനന്ദന്‍ , സിപിഐ , സി ദിവാകരന്‍ , ആര്‍എസ്പി , ജെഡിയു
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 20 ഏപ്രില്‍ 2015 (12:16 IST)
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആര്‍എസ്പിയുമായും ജെഡിയുവുമായും ചര്‍ച്ച നടത്തിയതിനെപ്പറ്റി തനിക്ക് ഒന്നും അറിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാജ്യസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റു മുന്നണികളുമായോ ഇതുവരെ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. ആര്‍എസ്പിയുമായും ജെഡിയുവുമായും വിഎസ് ചര്‍ച്ച നടത്തിയതായി നേതാവ് സി ദിവാകരനാണ് വ്യക്തമാക്കിയത്.

ആര്‍എസ്പിയും ജെഡിയുവും ഇടതുമുന്നണി വിട്ടതു നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന വി എസിന്റെ പ്രസ്താവന വ്യക്തിപരമാണെന്നും അതിനെ അദ്ദേഹത്തിന്റെ വ്യത്യസ്ത അഭിപ്രായങ്ങളില്‍ ഒന്നായി മാത്രം കണക്കാക്കിയാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇടതുമുന്നണി വിപുലീകരിക്കാന്‍ സംസ്ഥാന സമ്മേളനത്തില്‍ തന്നെ തീരുമാനം എടുത്തതാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം അറിയിച്ചു. ആര്‍എസ്പിയുമായും ജെഡിയുവുമായും തുടര്‍ ചര്‍ച്ചകള്‍ നടത്തി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :