പക്ഷി തട്ടി എന്‍‌ജിന്‍ തകരാറിലായി; എയര്‍ ‌ഇന്ത്യ വിമാനം തിരിച്ചിറക്കി

യുഎസ്എ| Last Modified തിങ്കള്‍, 14 ജൂലൈ 2014 (11:59 IST)
പക്ഷി തട്ടി എന്‍ജിന്‍ തകരാറിലായതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ വിമാനം തിരിച്ചിറക്കി. ന്യൂജഴ്സിയിലെ വാര്‍ക്ക് ലിബര്‍ട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.

എയര്‍ ഇന്ത്യയുടെ 144ാം നമ്പര്‍ വിമാനത്തിലാണ് വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന ഉടനെപക്ഷിവന്ന് തട്ടിയത്. തുടര്‍ന്ന് എന്‍ജിനില്‍ നിന്ന് തീപ്പൊരി ചിതറി. എന്‍ജിന്‍ പ്രവര്‍ത്തരഹിതമായി.

തുടര്‍ന്ന് വിമാനംതിരിച്ചിറക്കുകയായിരുന്നു. ന്യൂജഴ്സിയില്‍ നിന്നും മുംബൈയിലേക്ക് തിരിച്ച വിമാനത്തില്‍ 313 യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :