കൊച്ചി|
vishnu|
Last Modified ചൊവ്വ, 3 മാര്‍ച്ച് 2015 (17:46 IST)
ബ്രോയിലര്‍ ചിക്കന്‍ ഡീലര്‍മാരായ തോംസണ്‍ ഗ്രൂപ്പിനും ശ്രീധരീയം ഗ്രൂപ്പിനും ധനമന്ത്രി നിയമവിരുദ്ധമായി നികുതി ഇളവ് നല്‍കുകയും സര്‍ക്കാരിന് ഭീമമായ നഷ്ടം ഉണ്ടാക്കുകയും ചെയ്തുവെന്ന് കാട്ടി കേരള കോണ്‍ഗ്രസ് നാഷണലിസ്റ്റ് ചെയര്‍മാന്‍ അഡ്വക്കേറ്റ് നോബിള്‍ മാത്യൂ സമര്‍പ്പിച്ച ഹര്‍ജിയില്‍ മാണിക്കെതിരെ അന്വേഷനം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. കൊട്ടയം വിജിലന്‍സ് കോടതിയോടാണ് അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കികൊണ്ട് ഹൈക്കൊടതി ഉത്തരവിട്ടത്.
ഇതേ ആവശ്യം ഉന്നയിച്ച കോട്ടയം വിജിലന്‍സ് നോബിള്‍ മാത്യൂ കോടതിയെ സമീപിച്ചെങ്കിലും തങ്ങളുടെ അധികാര പരിധിയില്‍ പെടുന്നതല്ലെന്ന കാരണം ചൂണ്ടിക്കാട്ടി വിജിലന്‍സ് കോടതി ഹര്‍ജി തള്ളുകയായിരുന്നു. ഇതിനേ തുടര്‍ന്ന് ഇദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ അധികാര പരിധിയുടെ പ്രശ്നം ഉദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് അന്വേഷിക്കാന്‍ വിജിലന്‍സിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.
ഇത് സംബന്ധിച്ച് അന്വേഷണം നടത്തേണ്ടെന്ന കോട്ടയം വിജിലന്‍സ് കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് സി.ടി.രവികുമാറിന്റെ ഏകാംഗ ബെഞ്ചിന്റെ ഉത്തരവ്. എന്‍ഡിഎ ഘടക കക്ഷിയാണ് ഇപ്പോള്‍ നോബിള്‍ മാത്യുവിന്റെ കേരള കോണ്‍ഗ്രസ് നാഷണലിസ്റ്റ് പാര്‍ട്ടി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി നോബിള്‍ കോട്ടയത്തു നിന്ന് മത്സരിച്ചിട്ടുണ്ട്.