കണ്ണൂര്‍|
Last Modified ഞായര്‍, 1 മാര്‍ച്ച് 2015 (16:27 IST)
ധനമന്ത്രി കെ എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ സിപിഎം ശ്രമിച്ചുവെന്ന പന്ന്യന്‍ രവീന്ദ്രന്റെ പ്രസ്താവന തികച്ചും അസംബന്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഭരണപക്ഷത്തെ മന്ത്രിയെ മുഖ്യമന്ത്രിയാക്കേണ്ട ഗതികേട് സിപിഎമ്മിനില്ലെന്നും കോടിയേരി വ്യക്തമാക്കി.സിപിഐയുടെ സമ്മേളനത്തില്‍ വിഎസ് പങ്കെടുത്തതില്‍ തെറ്റില്ലെന്നും കോടിയേരി ബാലകൃഷണന്‍ പറഞ്ഞു.
ഈ വിഷയത്തില്‍ സിപിഐ സംസ്ഥാന സമ്മേളനത്തിനിടെ
പന്ന്യന്‍ രവീന്ദ്രനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. മുഖ്യമന്ത്രിയാകാന്‍ കെ.എം.മാണി യോഗ്യനാണെന്ന് ഒരുവര്‍ഷം മുമ്പ് പാര്‍ട്ടി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞുവെന്നും,
പ്രസ്താവന വിവാദമായപ്പോള്‍ നിലപാട് മാറ്റിയെന്നുമാണ് വിമര്‍ശനമുയര്‍ന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.