തിരുവനന്തപുരം|
jibin|
Last Updated:
വെള്ളി, 27 ഫെബ്രുവരി 2015 (13:27 IST)
സംസ്ഥാന ബജറ്റിന് നാളുകള്‍ മാത്രം ബാക്കിനില്‍ക്കെ ബാര്‍ കോഴക്കേസില്‍ അന്വേഷണം വൈകുന്നതില്‍ കേരള കോണ്‍ഗ്രസില്‍ അതൃപ്തി രൂക്ഷമായി. കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും ധനമന്ത്രിയുമായ കെഎം മാണിക്കെതിരായ കേസ് അന്വേഷണം നീണ്ടു പോകുന്നതിനെ തുടര്‍ന്നാണ് കേരള കോണ്‍ഗ്രസില്‍ അതൃപ്തി രൂക്ഷമായത്.
ബജറ്റ് അവതരണത്തിന് മുമ്പ് ബാര്‍ കോഴ അന്വേഷണത്തില്‍ തീരുമാനമുണ്ടാകണമെന്ന് കാണിച്ച് കേരള കോണ്‍ഗ്രസ് നേതാക്കളായ പിജെ ജോസഫ്, പിസി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും കണ്ടിരുന്നു.
ബജറ്റ് അവതരണത്തിന് മുമ്പ് തന്നെ അന്വേഷണത്തില്‍ എന്തെങ്കിലും തീരുമാനം ഉണ്ടാകണമെന്നായിരുന്നു കേരളാ കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം. ബാര്‍ കോഴ ആരോപണം നേരിടുന്ന കെഎം മാണി ബജറ്റ് അവതരിപ്പിച്ചാല്‍ തടയുമെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. എന്നാല്‍ ബജറ്റ് അവതരണത്തിനായി നിയമസഭ കൂടാനിരിക്കുകയാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.