തൃശൂര്‍|
jibin|
Last Modified വെള്ളി, 27 ഫെബ്രുവരി 2015 (17:46 IST)
ബജറ്റ് അവതരിപ്പിക്കാന്‍ കെഎം മാണി ആറാം തിയതി നിയമസഭയില്‍ വന്നാല്‍ എന്തുണ്ടാകുമെന്ന് അപ്പോള്‍ കാണാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിക്കുമുകളില്‍ ആരേയും പറക്കാന്‍ അനുവദിക്കില്ലെന്നും. വിഎസ് അച്യുതാനന്ദന്‍ പാര്‍ട്ടിയുടെ അവിഭാജ്യ ഘടകാണെന്നും അദ്ദേഹം പറഞ്ഞു.
നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പലതരത്തിലുള്ള ഭരണഘടന പാര്‍ട്ടിയില്‍ ഇല്ലെന്നും. തെറ്റായ തീരുമാനത്തെ തിരുത്താനാണു പാര്‍ട്ടി ശ്രമിക്കുന്നതെന്നും. ദേശാഭിമാനിയില്‍ വന്ന ലേഖനത്തില്‍ വിഎസിനെക്കുറിച്ച് ഒന്നുമില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അദ്ദേഹത്തിനെതിരെ എതെങ്കിലും രീതിയിലുള്ള പ്രസ്താവനകള്‍ ലേഖനത്തില്‍ ഉണ്ടായിരുന്നെങ്കില്‍ പാര്‍ട്ടി തള്ളിപ്പറയുമായിരുന്നുവെന്നും. പാര്‍ട്ടിയുടെ അവിഭാജ്യ ഘടകമാണ് വിഎസെന്നും അദ്ദേഹം പറഞ്ഞു.
ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കാന്‍ സഭയില്‍ വന്നാല്‍ എന്തുണ്ടാകുമെന്ന് അപ്പോള്‍ കാണാം. സംസ്ഥാന സമ്മേളനത്തിലെ പ്രശ്നങ്ങള്‍ മാണിക്ക് നേരെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് ഒരു തടസവുമാകില്ലെന്നും
കോടിയേരി പറഞ്ഞു. അഴിമതി നടത്തുന്നവര്‍ ഉന്നത സ്ഥാനത്തെത്തുന്നുവെന്നതാണ് യുഡിഎഫ് ഭരണത്തിലെ പ്രത്യേകത. ചന്ദ്രബോസ് കൊലപാതകക്കേസിലുണ്ടായതും അതുതന്നെയാണ്. അതുകൊണ്ടാണ് കമ്മീഷണറെ സസ്പന്റ് ചെയ്യേണ്ടിവന്നത്. കേസിന്റെ ആദ്യ ഘട്ടത്തില്‍ പ്രതികള്‍ പറയുന്നതുപോലെയായിരുന്നു അന്വേഷണമെന്നും അദ്ദേഹം ആരോപപിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.