കെ ആര്‍ അനൂപ്|
Last Modified ശനി, 2 ഏപ്രില്‍ 2022 (15:11 IST)
'
സൂര്യ 41' ഒരുങ്ങുന്നു. ചിത്രത്തില്‍ സൂര്യ ഇരട്ടവേഷത്തില്‍ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിനിമയില്‍ നടന്‍ ഡബിള്‍ റോളില്‍ അഭിനയിക്കുന്നില്ലെന്ന് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ശക്തമായ കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിക്കുന്നത്.കൃതി ഷെട്ടിയാണ് നായിക. കന്യാകുമാരിയില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്നു.40 ദിവസത്തെ ഷെഡ്യൂള്‍ ആണ്. അതിനുശേഷം ടീം ഗോവയിലേക്ക് പോകും.
സൂര്യ-പാണ്ടിരാജ് ടീമിന്റെ 'എതര്‍ക്കും തുനിന്തവന്‍' തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചു. സണ്‍ നെക്സ്റ്റിലൂടെ ഏപ്രില്‍ ഏഴിന് സ്ട്രീമിംഗ് ആരംഭിക്കും.