സൂര്യയുടെ സഹോദരിയായി മമിത ബൈജു, ചിത്രീകരണം കന്യകുമാരിയില്‍

കെ ആര്‍ അനൂപ്| Last Modified ശനി, 2 ഏപ്രില്‍ 2022 (17:15 IST)

സൂര്യയുടെ പുതിയ ചിത്രത്തില്‍ മലയാളി താരം മമിത ബൈജുവും. സൂര്യയുടെ സഹോദരിയായി നടി വേഷമിടുന്നു എന്നാണ് വിവരം. സിനിമയില്‍ പ്രാധാന്യമുള്ള കഥാപാത്രം തന്നെയാണ് മമിത അവതരിപ്പിക്കുന്നത്. ബാല സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം കന്യാകുമാരിയില്‍ പുരോഗമിക്കുകയാണ്. 40 ദിവസത്തെ ഷെഡ്യൂള്‍ ആണ്. അതിനുശേഷം ടീം ഗോവയിലേക്ക് പോകും.

കൃതി ഷെട്ടി ആണ് സൂര്യയുടെ നായിക.2ഡി എന്റടെയ്‌മെന്റ്‌സിന്റെ ബാനറില്‍ സൂര്യയും ജ്യോതികയും ചേര്‍ന്നു നിര്‍മിക്കുന്ന സിനിമയിലെ മറ്റു കഥാപാത്രങ്ങളെ പ്രഖ്യാപിച്ചിട്ടില്ല.

ബാലസുബ്രഹ്മണ്യം ഛായാഗ്രഹണം നിര്‍വഹിക്കുന്നു.ജിവി പ്രകാശ് സംഗീതമൊരുക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :