അനുബന്ധ വാര്‍ത്തകള്‍
- ജോലി ചെയ്ത് തളർന്നാൽ സൗജന്യമദ്യം, കുടിച്ചത് ഓവറായാൽ ഹാങ്ങോവർ ലീവ്, യുവാക്കളെ ആകർഷിക്കാൻ വാഗ്ദാനവുമായി ടെക് കമ്പനി
- മദ്യത്തിന് വില കൂട്ടി, പ്രീമിയം ബ്രാൻഡികൾക്ക് 130 രൂപ വരെ വർധന, നാളെ മുതൽ വർദ്ധനവ് പ്രാബല്യത്തിൽ
- പതിവ് തെറ്റിച്ചില്ല, ക്രിസ്മസിന് മലയാളികൾ കുടിച്ച് തീർത്തത് 152 കോടിയുടെ മദ്യം, കഴിഞ്ഞ വർഷത്തേക്കാൾ 24% വർധനവ്
- പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ഡോക്ടര്‍ക്കെതിരെ പീഡന പരാതിയുമായി ജൂനിയര്‍ വനിതാ ഡോക്ടര്‍; ശ്രമിച്ചത് മദ്യം നല്കി പീഡിപ്പിക്കാന്‍
- ഈ മാസം മദ്യപിക്കില്ലെന്ന് മലൈക അറോറ; കൂടാതെ ഈ ഒന്‍പത് കാര്യങ്ങളിലും ശ്രദ്ധിക്കും
ഇനി മദ്യം അടിച്ചു മാറ്റിയാല്‍ പിടി വീഴും; ബീവറേജസില്‍ ടി ടാഗിംഗ് സംവിധാനം വരുന്നു
മദ്യം മോഷണം തടയാന്‍ ബീവറേജസില്‍ ടി ടാഗിംഗ് സംവിധാനം വരുന്നു. കുപ്പികളില്‍ ഘടിപ്പിച്ചിട്ടുള്ള ടാഗ് നീക്കം ചെയ്യാതെ പുറത്തേക്ക് കൊണ്ടു പോയാല്‍ അലാറം മുഴങ്ങുന്ന സംവിധാനമാണിത്. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം പവര്‍ഹൗസ് ഷോറൂമില്‍ ഇത് നടപ്പാക്കി.
മുന്തിയ ഇനം മദ്യ കുപ്പികളിലാണ് ആദ്യം ഇത് നടപ്പാക്കുന്നത്. വില്പന നടത്തുന്ന സമയത്ത് ഇവ നീക്കം ചെയ്യാനുള്ള സംവിധാനം ക്യാഷ് കൗണ്ടറിലാകും ഉണ്ടാകുന്നത്. അതേസമയം ഇത് ഉപഭോക്താക്കള്‍ക്ക് നീക്കം ചെയ്യാന്‍ സാധിക്കില്ല. ചില്ലറ മദ്യവില്‍പ്പന ഷോപ്പുകളില്‍ നിന്ന് മദ്യം മോഷ്ടിക്കുന്ന പ്രവണത കൂടിയ സാഹചര്യത്തിലാണ് നടപടി.